കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പത്താം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ ബി ഭരത് ചന്ദ്രന്‍ ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ സച്ചിന്‍ സണ്ണി രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ പി വി വിഗ്നേഷ് സ്വാമി മൂന്നാം റാങ്കിനും അര്‍ഹരായി. പരീക്ഷാഫലം അക്കാദമി www.keralamediaacademy.org ല്‍.

