ബാലവേലക്കെതിരെ പരിശോധനയ്ക്ക് തുടക്കം

കോഴിക്കോട്: അന്താരാഷ്ട്ര ബാലവേലവിരുദ്ധ ദിനത്തോടനുബന്ധിച്ച് പാന്‍-ഇന്ത്യ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ശരണബാല്യം പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധനകള്‍ തുടങ്ങി. ബാലവേല നിര്‍മാര്‍ജനം ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ഹോട്ടലുകള്‍, നല്ലളം റഹ്മാന്‍ ബസാര്‍ ഭാഗത്തെ നിര്‍മാണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തി.
പരിശോധനയ്ക്ക് അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍ നേതൃത്വം നല്‍കി. സംഘത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ ഷൈനി, ശരണബാല്യം റെസ്‌ക്യൂ ഓഫീസര്‍ പി കെ ജന്‍സിജ, ജുവെനൈല്‍ വിംഗ് എഎസ്ഐ മാര്‍ജി ഡിറോസാറിയോ, ജുവനൈല്‍ വിംഗ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീലിന്‍സ്, സന്തോഷ്‌കുമാര്‍, അഡീഷണല്‍ ലേബര്‍ ഓഫീസര്‍മാരായ മനോജന്‍, സന്തോഷ്, കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ ശൈലേഷ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *