കോഴിക്കോട്: രണ്ടാം ഗേറ്റ് വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം. ക്ഷേത്രം തന്ത്രി ശ്രീപുരം പ്രജോഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. ഉഷപൂജ ,മധ്യാഹ്നപൂജ, ദീപാരാധന, അത്താഴപൂജ, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി. മിഠായ് തെരുവ് ദുർഗാക്ഷേത്രത്തിൽ നിന്നും കലശം എഴുന്നള്ളത്തും ഉച്ചക്ക് അന്നദാനവും രാത്രി താലപ്പൊലി എഴുന്നള്ളത്തും നടന്നു. നാഗതിറ, അഗ്നിഭൈരവൻതിറ, ഗുളികൻ തിറ എന്നീ തിറകളും ഉണ്ടായിരുന്നു.
ആർ ജയന്ത് കുമാർ ചെയർമാനും ഷാജി രാഘവ പണിക്കർ ജനറൽ കൺവീനറും വി മനേഷ് ട്രഷററും ആയ ഉത്സവ ആഘോഷകമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
താലപ്പൊലി മഹോത്സവം

