കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നൽകാന്‍ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.
ഫോൺ: 9048110031/8075553851, www.srccc.in.

