കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ സായയും പുത്തലത്ത് കണ്ണാശുപത്രിയുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന പരിപാടി കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സായ സെക്രട്ടറി ഹൃദ്യ സഞ്ജീവ് സ്വാഗതം പറഞ്ഞു. പുത്തലത്ത് പി.ആർ.ഒ കെ പി അനുരഞ്ജ്, ഡോ. ജെൻസി, പ്രസ് ക്ലബ്ബ് ജോയിന്റ് സെക്ര
ട്ടറിമാരായ എം ടി വിധുരാജ്, ടി മുംതാസ് സംസാരിച്ചു.
നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

