സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി സ്പീച്ച് തെറാപിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത -1.ബി. എ. എസ്. എൽ. പി./എം. എ. എസ്. എൽ. പി., ആർ. സി. ഐ. രജിസ്ട്രേഷൻ
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 29 ന് രാവിലെ 11ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ : 0495 2357457