‹

‘ഹൊറൈസൺ 2026’ നാഷണൽ കോൺഫറൻസ്  24-ന്  ബിഎംഎച്ചിൽ

കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ബിഎംഎച്ച് ഗ്രൂപ്പും, കൺസോർഷ്യം  ഓഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷനും (CAHO ) സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസ് Horizon 2026 ഒക്ടോബർ 24ന് കോഴിക്കോട് ബിഎംഎച്ച് ഹോസ്പിറ്റലിൽ നടക്കും.

കേവലം  അക്രെഡിറ്റേഷൻ  നേട്ടങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ആശുപത്രി ഭരണനിർവഹണം സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മുൻനിർത്തി ആരോഗ്യ രംഗത്തുള്ളവർ സ്വീകരിക്കേണ്ട നവ രീതികളെ കുറിച്ച് സമ്മേളനത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധർ സംസാരിക്കും .
മാനദണ്ഡങ്ങളിൽ നിന്ന് സമഗ്രമായ മാറ്റത്തിലേക്ക് എന്ന വിഷയത്തിൽ മുതിർന്ന പീഡിയാട്രീഷനും, നവി മുംബൈ ജെഎൻപിഎ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറും ക്വാളിറ്റി ഹെഡുമായ ഡോ. പ്രശാന്ത് ഖേൽക്കർ പ്രഭാഷണം നടത്തും.
‘ആരോഗ്യ സേവന രംഗത്തെ മികവിന് പുതിയ മാനങ്ങൾ’ എന്ന വിഷയത്തിൽ ബേബി മെമ്മോറിയൽ ഗ്രൂപ്പ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനൂപ് വാര്യർ സംസാരിക്കും.
‘ആധുനിക കാലത്തിനനുസരിച്ചുള്ള ആരോഗ്യരംഗത്തെ ഗുണനിലവാരവും ഭരണനിർവഹണവും’ എന്ന വിഷയത്തിൽ ബേബി മെമ്മോറിയൽ ഗ്രൂപ്പ്  ക്വാളിറ്റി & ഗവേണൻസ് ചീഫ് ഗ്രേസി മാത്യു  പ്രഭാഷണം നടത്തും.
‘കേവലം മാനദണ്ഡങ്ങൾ പാലിക്കുന്നതിലുപരി സുസ്ഥിരമായ മികവിലേക്ക് മുന്നേറാം’ എന്ന വിഷയത്തിൽ കിൻഡർ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടറും സിഇഒയും, സിഎഎച്ച്ഒ  സൗത്ത് സോണൽ ചെയർമാനുമായ രഞ്ജിത്ത് കൃഷ്ണൻ സംസാരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യമേഖലയിലെ പ്രസക്ത വിഷയങ്ങളും നൂതന പ്രവണതകളും ആസ്പദമാക്കിയുള്ള പ്രത്യേക ക്വിസ് മത്സരവും നടക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000