ഐടി ഗസ്റ്റ് ലക്ചറര്‍ അഭിമുഖം 18 ന്

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് കീഴിൽ ഒഫ്താല്‍മോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ (ഐടി) ആയി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി ഗവ. മെഡിക്കല്‍  കോളേജ് ഓഫീസില്‍ വയസ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 18 ന് രാവിലെ 11 ന് എത്തണം. പ്രായപരിധി: 18-36. യോഗ്യത: ബിസിഎ (ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍).  വേതനം: മണിക്കൂറിന് 200 രൂപ. ഫോണ്‍: 0495-2350200.

Leave a Reply

Your email address will not be published. Required fields are marked *