കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറുടെ രണ്ട് ഒഴിവിലേക്ക് ദിവസവേതനത്തില്‍ നിയമനം നടത്തും. യോഗ്യത: പ്ലസ് ടു. ഹോമിയോപ്പതി വകുപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും മുന്‍ഗണന. 45 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 28ന് രാവിലെ 10.30ന് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2460724.

