കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി മൂന്നിന് രാവിലെ 11ന് നടക്കും. യോഗ്യത: ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ സമാന കോഴ്‌സുകളില്‍ ബിരുദം, ബന്ധപ്പെട്ട മേഖലകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ എത്തണം.

