ശുചിത്വ മിഷൻ പുരസ്കാരം സമ്മാനിച്ചു

കോഴിക്കോട്: മലാപറമ്പിലെ 150 വീടുകൾ ഹരിതഭവനങ്ങളാക്കിയ ദേശോദ്ധാരിണി വായനശാലക്കുള്ള ശുചിത്വ മിഷൻ പുരസ്കാരം ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി സമ്മാനിച്ചു. വായനശാല പ്രസിഡൻ്റ് ചിറക്കൽ സനീഷ്കുമാർ പുരസ്കാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് പി രഘൂത്തമൻ, സെക്രട്ടറി കെ പി മനിഷ്, ജോയൻ്റ് സെക്രട്ടറി കെ പ്രസന്നകുമാരി, ദേശോദ്ധാരിണി ഹരിതഭവനം കോഓഡിനേറ്റർ റീന രഘൂത്തമൻ, പി എ കൃഷ്ണറീഷ്, പി രജിദാസ്, കെ പി പ്രകാശൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ ടി രാകേഷ്, അസി. കോവഓഡിനേറ്റർ ഡെസ്നി എന്നിവർ സംബന്ധിച്ചു.

ജൈവഭക്ഷണ അവശിഷ്ടങ്ങൾ ബയോഗ്യാസ്, ബയോ കമ്പോസ്റ്റ്, ബൊക്കാഷി ബക്കറ്റ്, പിറ്റ് കമ്പോസ്റ്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെ വീടുകളിൽ തന്നെ സംസ്കരിച്ച് ജൈവ വളമാക്കി പച്ചക്കറികളും പഴവർഗങ്ങളും പുരയിടത്തിൽ കൃഷി ചെയ്യുകയും അജൈവ പാഴ് വസ്തുക്കളായ പ്ലാസ്റ്റിക്, ചെരുപ്പ്, ബാഗ്, തെർമോക്കോൾ, ചില്ല് എന്നിവ വേർതിരിച്ച്  വിവിധനിറങ്ങളിലുള്ള ബക്കറ്റുകളിൽ നിക്ഷേപിച്ച് ഹരിതകർമ സേനക്ക് കൈമാറുകയും
ജലസുരക്ഷ ഉറപ്പാക്കലും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഹരിത ഭവനങ്ങളിലൂടെ നടപ്പാക്കുന്നത്‌.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000