വൃക്കദിനത്തിൽ വാക്കത്തോൺ

കോഴിക്കോട്: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി വാക്കത്തോൺ സംഘടിപ്പിച്ചു. സരോവരം ബയോ പാർക്കിൽ നിന്ന് ആരംഭിച്ച പരിപാടി ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ്‌ ചെയ്തു.
കെഡിസിഎച്ച് ചെയർമാൻ  പ്രൊഫ. പി ടി
അബ്ദുൾ ലത്തീഫ്, സിഇഒ സന്തോഷ് കുമാർ എ വി, ഡയറക്ടർമാരായ സന്നാഫ് പാലക്കണ്ടി, സി കെ രേണുകാദേവി, ടി വി ശോഭ,  ആശുപത്രിയിലെ ഡോക്ടർമാരായ എം വി ബിജു, ഡിസിഎം  അരുൺ ശിവശങ്കർ,  ലോയ്ഡ് എന്നിവരും പങ്കെടുത്തു. തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ സംഗമവും അവരുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *