‹

ജില്ലയിൽ നാലിടത്ത് ഉപതെരഞ്ഞെടുപ്പ് നാളെ

കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശഭരണ വാർഡുകളിൽ നാളെ (ജൂലൈ 30) ഉപതെരഞ്ഞെടുപ്പ് നടക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍,  കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ്,  ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ  തെരുവത്ത്കടവ് വാർഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വോട്ടർമാരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിനു പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തത് കൊണ്ടാണീ മാറ്റം.

വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 ന് തുടങ്ങും. ഫലം www.sec.kerala.gov.in ലെ Trend ൽ ലഭ്യമാകും.

ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് പാറക്കടവ് ഡിവിഷന്‍ (ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകള്‍ ഉള്‍പെട്ടതും തൂണേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകള്‍ ഉള്‍പെട്ടതും), കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ  തെരുവത്ത്കടവ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് എന്നീ വാർഡുകളുടെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 ന് പ്രാദേശിക അവധിയായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാർഡുകളില്‍ ജൂലൈ 28 ന് വൈകീട്ട് ആറ് മണിക്ക് ശേഷവും 29, 30, 31 തീയതികളിലും സമ്പൂര്‍ണ
മദ്യനിരോധനം എര്‍പ്പെടുത്തി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000