പ്രയുക്തി ജോബ്ഫെയര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ പോലെ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന സംവിധാനം ഇന്ത്യയിലും നിലവില്‍ വരണമെന്ന് എം കെ രാഘവന്‍ എംപി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കല്ലായിയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ സംഘടിപ്പിച്ച പ്രയുക്തി ജോബ്ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
വാര്‍ഡ് കൗണ്‍സിലര്‍ എം സി സുധാമണി അധ്യക്ഷയായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഇന്‍-ചാര്‍ജ് സി സുരേഷ്, കല്ലായിയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു കെ വര്‍ഗീസ്, കല്ലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അഡീഷണല്‍ കോഓഡിനേറ്റര്‍ നിഷ രത്തന്‍സിങ്, എംപ്ലോയ്മെന്റ് ഓഫീസര്‍ സി കെ സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.