സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജറെ നിയമിക്കും. യോഗ്യത: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍, രണ്ട് വര്‍ഷത്തെ ഫുള്‍ടൈം ക്ലിനിക്കല്‍ കോഴ്സ്. അപേക്ഷ ഒക്ടോബര്‍ 23ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും.