11 ഡിഗ്രി നോർത്ത് ഡിസംബർ 17 മുതൽ
സർഗാത്മക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും
കോഴിക്കോട്: ഇന്ത്യയുടെ വിവിധ സർഗാത്മക മേഖലകളിൽ നിന്നുള്ള പ്രമുഖരെ ഒരുമിപ്പിക്കുന്ന 11°N (11 ഡിഗ്രി നോർത്ത്) ഡിസംബർ 17 മുതൽ 20 വരെ താമരശ്ശേരിയിലെ അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ക്യാമ്പസിൽ നടക്കും. മാത്ര ഡിസൈൻ ഫൗണ്ടേഷനാണ് സംഘാടകർ. ഡിസംബർ 18, 19 തീയതികളാണ് പ്രധാന പരിപാടി. ഡിസംബർ 20 പബ്ലിക് ഡേ ആയിരിക്കും.
11 ക്യൂറേറ്റർമാർ നയിക്കുന്ന 11 ക്യൂറേറ്റഡ് സ്പേസുകളാണ് പരിപാടിയുടെ പ്രധാന ആകർഷണം. സുരേഷ് എരിയാട്ട്, സുമന്ത് ജയകൃഷ്ണൻ, നാവു, ബോസ് കൃഷ്ണമാചാരി, വി. സുനിൽ, ജീത് തയ്യിൽ, സ്നേഹ ലൈപ്പ് പ്രോജക്ട്, അലീഷ്യ സൂസ – ജോർജ് സീമോൺ, വിനു ഡാനിയൽ, അബിൻ ചൗധരി, പുർബയൻ ചാറ്റർജി എന്നിവരാണ് ക്യൂറേറ്റർമാർ. ഓരോ ക്യൂറേറ്റർക്കൊപ്പവും അഞ്ച് പ്രാക്ടീഷണർമാർ ഉണ്ടാകും.
11 യുവ പ്രാക്ടീസുകൾ സ്പേസുകൾ ഡിസൈൻ ചെയ്യും. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആർ. പീറ്റർ റിച്ച് ഉൾപ്പെടെ 11 കലാകാരന്മാർ 11 ആർട്ട് ഇൻസ്റ്റലേഷനുകൾ ഒരുക്കും. IIA കാലിക്കറ്റ് സെന്ററുമായി ചേർന്ന് ഒരുക്കുന്ന *11 ഡിഗ്രി കോമൺസ്* ആണ് 12-ാമത്തെ സ്പേസ്.
“The Space Between the Noise” എന്ന തീമിൽ നടക്കുന്ന പരിപാടിയിൽ സംവാദങ്ങൾ, എക്സിബിഷനുകൾ, വർക്ക്ഷോപ്പുകൾ, പെർഫോമൻസുകൾ, ഡിസൈൻ മാർക്കറ്റ് എന്നിവ ഉണ്ടാകും. 90-ലധികം പ്രമുഖ പ്രാക്ടീഷണർമാർ 400-ലധികം പങ്കാളികളുമായി ആശയങ്ങൾ പങ്കുവെക്കും.
കേരളത്തെ ഒരു ഡിസൈൻ ഡെസ്റ്റിനേഷനായി സ്ഥാപിക്കുന്നതിൽ 11°N വലിയ പങ്ക് വഹിക്കുമെന്ന് ആർ. വിനോദ് സിറിയക് പറഞ്ഞു.
പബ്ലിക് ഡേയിൽ സന്ദർശകർക്ക് 11 സ്പേസുകളും നേരിട്ട് അനുഭവിക്കാം. ഡിസൈൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചും അംഗീകാരം ലഭിച്ച കേരള ഡിസൈൻ നയത്തെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമാകുന്ന ഈ ഘട്ടത്തിൽ, 11°N സംസ്ഥാനത്തിന്റെ സർഗാത്മക സാധ്യതകൾക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കും. കേരളത്തിനാകെ പ്രയോജനകരമാകുന്നതിനൊപ്പം, യുവ ഡിസൈൻ പ്രൊഫഷണലുകൾക്ക് പ്രചോദനവും പുതിയ അവസരങ്ങളും നൽകുന്നതായിരിക്കും ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 20-ന് നടക്കുന്ന പൊതുദിനത്തിൽ, 11 ക്യൂറേറ്റർമാരും അവരുടെ സഹപ്രവർത്തകരും ചേർന്ന് രൂപപ്പെടുത്തിയ സൃഷ്ടികളും ഇടങ്ങളും പൊതുജനങ്ങൾക്ക് നേരിൽ കണ്ടറിയാനും അനുഭവിക്കാനും അവസരമൊരുങ്ങും. മികച്ച ഡിസൈൻ ദൈനംദിന ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നു എന്ന വിഷയത്തിൽ ഹ്രസ്വ അവതരണങ്ങളും സംവാദങ്ങളും അന്നേ ദിവസം നടക്കും.
ഡിസൈൻ, സംസ്കാരം, പ്രാദേശിക ശാക്തീകരണം എന്നിവയെ പിന്തുണയ്ക്കുകയും സമ്പന്നമാക്കുകയും ചെയ്യാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് 11°N-ന്റെ പ്രിൻസിപ്പൽ പാർട്ണറായി സഹകരിക്കുന്നു.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
– Vinod Cyriac – Director, MATRA Design Foundation
– Babita Raj, Director of Operations, 11°N
– Vivek PP – Director, MATRA Design Foundation
– Tony Joseph – Director, MATRA Design Foundation
– Sonia Tony – Core Team Member, MATRA Design Foundation
– Brijesh Shaijal – Director, MATRA Design Foundation
– Aysha Nargees Kadiry – Creative and Curatorial Director, 11°N