കോഴിക്കോട്: മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വിദ്യാലയത്തിൻ്റെ 75ാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക വിനിമയ പരിപാടി നഗാമു ഐരമുവിന് തുടക്കമായി. വയനാട് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 200 ൽ അധികം വിദ്യാർത്ഥികൾ നാളെ ഫെബ്രുവരി 23 ന് 23ന് കോഴിക്കോട് നഗരം കാണാനെത്തും. രാവിലെ 10 ന് പ്ളാനറ്റോറിയത്തിൽ മേയർ ബീനാ ഫിലിപ്പ് വിദ്യാർത്ഥികളെ സ്വീകരിക്കും. തുടർന്ന് 12ന് നടക്കാവ് സ്കൂൾ സന്ദർശിക്കും പിന്നീട് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന കുട്ടികൾ കൊയിലാണ്ടിക്ക് ട്രെയിനിൽ യാത്ര ചെയ്യും. 3 മണിക്ക് കാപ്പാട് ബീച്ച് കണ്ട് മടങ്ങുകയും 6 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരുകയും ചെയ്യും. രണ്ട് ദിവസം നഗരത്തിൽ ചെലവഴിക്കുന്ന വിദ്യാർത്ഥികൾ 24 ന് രാവിലെ വെസ്റ്റ് ഹില്ലിലെ പട്ടാള ക്യാംപും തുടർന്ന് 9.30 ന് മാതൃഭൂമി പ്രസ്
സന്ദർശിക്കും. ഞെളിയൻ പറമ്പ്, ബേപ്പൂർ
എന്നിവിടങ്ങളിലും സന്ദർശിച്ച ശേഷം വിദ്യാർത്ഥികൾക്ക് പറമ്പിൽ ബസാർ സ്കൂളിൽ സ്വീകരണം നൽകും.
അതിനുശേഷം 4.30 ഓടെ സാംസ്കാരിക സമ്മേളനവും കലാപരിപാടികളും നടക്കും.
സാംസ്കാരിക സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും, സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ മുഖ്യാതിഥികളായിരിക്കും. തുടർന്ന് കലാ പരിപാടികൾ അരങ്ങേറും അബ്ദുറഹ്മാൻ സ്മാരക വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന ‘മലയാളം കാണാൻ വായോ’ ഗാന ആവിഷ്കാരവും വയനാട്ടിലെ ഗോത്ര കലാകാരന്മാർ ഒരുക്കുന്ന ഗദ്ദിക, വട്ടപ്പാട്ട് എന്നിവയുമുണ്ടാകും. പുൽപ്പള്ളി ഗ്രാമ പഞ്ചായത്തും കുരുവട്ടൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

