താല്‍ക്കാലിക ഫെസിലിറ്റേറ്റര്‍ നിയമനം

കോഴിക്കോട്: പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനും സാമൂഹ്യ പഠനമുറി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല ഉന്നതി, വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പന്നിയേരി ഉന്നതി, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വായാട് ഉന്നതി, മടവൂര്‍ ഗ്രാമപഞ്ചായത്തിലെ കാമ്പ്രത്ത്കുന്ന് ഉന്നതി, നന്മണ്ട ഗ്രാമപഞ്ചായത്തിലെ പെരിങ്ങോട്ടുമല ഉന്നതി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുക എന്നിവക്കായി ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. 

അഭ്യസ്തവിദ്യരായ പട്ടികവര്‍ഗക്കാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ അഞ്ചിന് രാവിലെ 11 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കും.  പഠനമുറി സ്ഥിതി ചെയ്യുന്ന ഉന്നതിയിലെ ബിഎഡ്, ടിടിസി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.  ഈ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ പിജി, ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും.  യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഓഫീസില്‍ കൃത്യസമയത്ത്  എത്തണം.  

തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 15000  രൂപയാണ് വേതനം.                    എസ്ടി വിഭാഗത്തിൽ യോഗ്യതയുള്ളവര്‍ ഇല്ലാത്തപക്ഷം എസ് സി, ജനറല്‍ വിഭാഗക്കാരെ പരിഗണിക്കും.   വിവരങ്ങള്‍ക്ക്  ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കോഴിക്കോട്: 0495-2376364, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കോടഞ്ചേരി: 9496070370, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര: 9744233620.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000