താല്‍ക്കാലിക ഫെസിലിറ്റേറ്റര്‍ നിയമനം


കോഴിക്കോട്: പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനും സാമൂഹ്യ പഠനമുറി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ പട്ടികവര്‍ഗ ഉന്നതികളില്‍ ഫെസിലിറ്റേര്‍മാരെ നിയമിക്കുന്നു.

ചെങ്ങോട്ടുമല, പന്നിയേരി, വായാട്, കാമ്പ്രത്ത്കുന്ന്, പെരിങ്ങോട്ടുമല എന്നീ ഉന്നതികളിലെ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, അവര്‍ക്ക് ട്യൂഷന്‍ നല്‍കുക എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തം. ഇതിനായി അഭ്യസ്തവിദ്യരായ പട്ടികവര്‍ഗക്കാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടക്കും. പഠനമുറി സ്ഥിതി ചെയ്യുന്ന ഉന്നതിയിലെ ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ പി.ജി, ബിരുദം, പ്ലസ്ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഹാജരാവണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000