ലോകായുക്ത സിറ്റിംഗിൽ 21 കേസുകൾ പരിഗണിച്ചു

കോഴിക്കോട്: കേരള ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് സിറ്റിംഗ് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു. 21 കേസുകൾ പരിഗണിച്ചു. ഇതിൽ അഞ്ച് കേസുകൾ തീർപ്പാക്കി.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസുകൾ പരിഗണിച്ചത്. അടുത്ത സിറ്റിംഗ് ജൂൺ 27 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *