കോഴിക്കോട്: സിയസ് കൊയുടെ ആഭിമുഖ്യത്തിൽ സിയ്സ്കൊ വനിതാവേദിയുടെ സഹകരണത്തോടെ നടത്തുന്ന തെക്കേപ്പുറം കിസ്സ മേയർ ഡോ. ബീനാ ഫിലിപ്പ് ഫെബ്രുവരി 25ന് ഞായറാഴ്ച രാവിലെ 10 ന് കുണ്ടുങ്ങൽ ബറാമി ഹാളി (മാസ് ഗേറ്റ് )ൽ ഉദ്ഘാടനം ചെയ്യും. കൗൺസിലർ കെ മൊയ്തീൻകോയ മുഖ്യ പ്രഭാഷണം നടത്തും.
തെക്കേപ്പുറത്ത് അമ്പത് വർഷങ്ങൾക്ക് മുമ്പ് മുസ്ലിം തറവാടുകളിൽ നടന്ന വിവാഹത്തിൻ്റെ പുനരാവിഷ്കാരം, ഡോക്യുമെൻ്റ് ചിത്രീകരണം, കുടുംബ സംഗമം, കിസ്സ പറയൽ എന്നിവയാണ് ‘തെക്കേപ്പുറം കിസ്സ’.
പഴയകാല വരൻമാരുടെ പാരമ്പര്യവേഷമായ അങ്കർക്കയും തൊപ്പിയും ഷൂസും ധരിച്ചുള്ള പുതിയാപ്പിള വരവും മത്താപ്പ് അണിഞ്ഞ വധുവിൻ്റെ പുതുക്കവും പുനരാവിഷ്കാരത്തിൻ്റെ ഭാഗമായി അന്ന് അരങ്ങേറും.
ചടങ്ങിൽ സിയസ്കൊ നിർമ്മിക്കുന്ന ഡോക്യുമെൻ്ററിയുടെ സ്വിച്ച് ഓൺ കർമ്മം സിയസ് കൊ മുൻ പ്രസിഡൻ്റ് സി എ ഉമ്മർകോയ നിർവഹിക്കും. ചടങ്ങിന് മാറ്റ് കൂട്ടാൻ സിയസ്കൊ മെമ്പർമാരും കുടുംബാംഗങ്ങളും ഒത്തുചേരും. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഒപ്പന പരിപാടിക്ക് നിറം പകരും.
ഉച്ചക്ക് ശേഷം സിയസ് കൊ മുൻ പ്രസിഡണ്ട് പി ടി മുഹമ്മദലി പഴയ കാല സംഭവ വികാസങ്ങൾ പറയൽ (കിസ്സ പറയൽ ) തുടക്കം കുറിക്കും.
വൈകുന്നേരം 4 ന് നടക്കുന്ന പൊതു ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പാരമ്പര്യ വേഷമായ കാച്ചിയും പെൺകുപ്പായവും കസവ് തട്ടവും ഇപ്പോഴും ധരിക്കുന്ന നാൽപത് പേരെ ആദരിക്കും.
ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് വിശിഷ്ടാതിഥിയായിരിക്കും.
മുസ്ലിം തറവാടുകളിൽ കല്യാണം വിളിച്ചിരുന്ന കയ്സുമ്മക്ക് വ്യവസായ പ്രമുഖൻ സി ബി വി സിദ്ദീഖ് ഉപഹാരം നൽകും. കൗൺസിലർ പി ഉഷാദേവി , അഡ്വ. നൂർബിന റഷീദ്, ഡോ. സീറ്റ ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിക്കും.
പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും.
വാർത്താമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സന്നാഫ് പാലക്കണ്ടി ,
ജനറൽ കൺവീനർ ബ്രസീലിയ ശംസുദ്ദീൻ, കൺവീനർ സി ഇ വി അബ്ദുൽ ഗഫൂർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. പി എൻ റഷീദ് അലി , പബ്ലിസിറ്റി ചെയർമാൻ സി പി എം സഈദ് അഹമ്മദ് .
വനിതാ വേദി ട്രഷറർ സി വഹീദ, കിസ്സ പരിപാടി ആദരിക്കുന്ന കമ്മിറ്റി ചെയർപേഴ്സൺ പത്താറക്കൽ ഫസീല എന്നിവർ പങ്കെടുത്തു.
തെക്കെപ്പുറം കിസ്സ പറയൽ 25 ന്

