സൈബര്‍പാര്‍ക്കിലെ അനലിസ്റ്റർ ടെക്നോളജീസ് പത്താം വാർഷികം

കോഴിക്കോട്: ഗവ. സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനിയായ അനലിസ്റ്റർ ടെക്നോളജീസ് പത്താം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് അസ്മ ടവറില്‍ നടന്ന ചടങ്ങിൽ ഐടി രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും കമ്പനി ജീവനക്കാരും പങ്കെടുത്തു.

അനലിസ്റ്റർ ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെആർഎസ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ നസ്ലി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.

ബി.സി.എം.സി.എച്ച് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ, ബി.സി.എം.സി.എച്ച് അസിസ്റ്റന്റ് ഡയറക്ടർ ഡോ. റിജു മാത്യു, ഗവ. സൈബർപാർക്ക് എച്ച്.ആർ ആന്റ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ, ഗവ. സൈബർപാർക്ക് അഡ്മിനിസ്ട്രേഷൻ ആന്റ് ക്ലയന്റ് സർവീസ് എ.ജി.എം ബിജേഷ്, ചീഫ് ടെക്നിക്കൽ ഓഫീസർ സയ്യിദ് ഇബ്രാഹിം, ചീഫ് ക്വാളിറ്റി ഓഫീസർ സായ് ഗണേഷ്, അനലിസ്റ്റർ ടെക്നിക്കൽ ഹെഡ് ശ്രീലാൽ എന്നിവർ പങ്കെടുത്തു.

കമ്പനിയുടെ പത്ത് വർഷത്തെ സേവന മികവിലൂടെ ഡോട്. നെറ്റ്, റിയാക്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് സാങ്കേതികവിദ്യകൾ എന്നിവയിൽ അധിഷ്ഠിതമായ കസ്റ്റം സോഫ്റ്റ്‌വെയർ മേഖലയില്‍ ആഗോളതലത്തിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞതായി കമ്പനി ചൂണ്ടിക്കാട്ടി.

കോഴിക്കോട് കൂടാതെ തിരുവനന്തപുരം ടെക്നോപാർക്ക്, ദുബായ് എന്നിവിടങ്ങളിലും അനലിസ്റ്റർ ടെക്നോളജിസിന് ശക്തമായ സാന്നിധ്യമുണ്ട്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000