പട്ടികജാതി- പട്ടികവർഗ സംരംഭകർക്കായി ബോധവൽക്കരണ പരിപാടി

കോഴിക്കോട്: ജില്ലയിലെ പട്ടികജാതി-പട്ടികവർഗ (SC-ST) വിഭാഗത്തിൽപ്പെട്ട സംരംഭകർക്കായി ബോധവൽക്കരണവും പ്രത്യേക വെണ്ടർ വികസന പരിപാടിയും (Special Vendor Development Programme) Associated Chambers of Commerce and Industry (ASSOCHAM) കോഴിക്കോട് ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ചു. സർക്കാർ പദ്ധതികൾ, പൊതു സംഭരണ സാധ്യതകൾ (Public Procurement), സാമ്പത്തിക സഹായങ്ങൾ, ബിസിനസ് വികസന മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും നിലവിലുള്ള SC-ST സംരംഭകരെയും NSSHO, അസോച്ചം (ASSOCHAM), ജില്ലാ വ്യവസായ കേന്ദ്രം (DIC), കെ.ഡി.എസ്.സി (KDSC), സിഡ്ബി (SIDBI) തുടങ്ങിയ വിവിധ സർക്കാർ-സ്ഥാപന പ്രതിനിധികളുമായി ഒന്നിപ്പിക്കുന്നതായിരുന്നു ഈ വേദി.
ഡോ. കെ. സുരേഷ് (ഹെഡ്, NSSHO), രാജ സേതുനാഥ് (കൗൺസിൽ ചെയർ, ASSOCHAM), ഒ. സദാശിവൻ (മേയർ, കോഴിക്കോട് കോർപ്പറേഷൻ), കലാവതി (മാനേജർ, DIC, കേരള സർക്കാർ), ബീന (KDSC), വിനീഷ് വിദ്യാധരൻ (റീജിയണൽ ചെയർമാൻ, മലബാർ ASSOCHAM ഡെവലപ്‌മെന്റ് കൗൺസിൽ),  ഉമാ നായർ (റീജിയണൽ ഡയറക്ടർ, ASSOCHAM), ഹരികൃഷ്ണൻ എം. എസ്. (അസിസ്റ്റന്റ് മാനേജർ, SIDBI), സുഭാഷ് (എസ്.ബി.ഐ) എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സെഷനുകളിൽ നാഷണൽ SC-ST ഹബ്ബ്, ജെം പോർട്ടൽ (GeM), എം.എസ്.എം.ഇ (MSME) അവസരങ്ങൾ, സ്ഥാപനതല സംഭരണം, സാമ്പത്തിക സഹായ പദ്ധതികൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു. സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ (CWC), ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI), കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. സംരംഭകർക്ക് നേരിട്ട് സംശയങ്ങൾ ദൂരീകരിക്കാനും GeM, MSME രജിസ്ട്രേഷനുകളിൽ പ്രായോഗിക മാർഗനിർദ്ദേശം ലഭ്യമാക്കാനും പ്രത്യേക ചോദ്യോത്തര-വ്യക്തിഗത സംവേദന സെഷനും (One-to-one interaction) ഒരുക്കിയിരുന്നു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000