കല വാർഷികം ചിത്രരചനാ മത്സരം

കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) 50-ാംവാർഷികത്തോടനുബന്ധിച്ച് കല ഹാളിൽ കെ അശോകൻ സ്മാരക ചിത്രരചനാ മത്സരം നടത്തി. ചിത്രകാരൻ പോൾ കല്ലാനോട് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ, ട്രഷറർ കെ സുബൈർ, കെ സി സുരേന്ദ്രൻ, സന്നാഫ് പാലക്കണ്ടി, വി എം ജയദേവൻ, കെ ജെ തോമസ്, കെ പി രമേഷ്, ഉമേഷ്, ഷൈനി അശോകൻ എന്നിവർ സംസാരിച്ചു.എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻറി വിഭാഗങ്ങളിൽ, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 200 ലധികം കുട്ടികൾ പങ്കെടുത്തു. വിജയികളെ പിന്നീട് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *