കോഴിക്കോട്: വെറ്ററിനറി ഡോക്ടർമാർക്കായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള സംഘടിപ്പിച്ച സംസ്ഥാന കലോത്സവം രാഗമാലിക-2024 ൽ തൃശൂർ ജില്ല ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കാസർഗോഡ് ജില്ല മൂന്നാം സ്ഥാനം പങ്കിട്ടു. തൃശൂർ ജില്ലയിലെ ഡോ. എസ് രാമുവാണ്കലാപ്രതിഭ. കോഴിക്കോട് ജില്ലയിലെ ഡോ. ഷെസ്ന മുഹമ്മദാലി കലാതിലകമായും ആലപ്പുഴ ജില്ലയിലെ ഡോ. എസ് ജയശ്രീ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.കലോത്സവത്തിൻ്റെ ഉദ്ഘാടനം മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിച്ചു. സമാപനസമ്മേളനവും സമ്മാനവിതരണവും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ്ഡോ. എൻ ഉഷാറാണി ചടങ്ങിൽഅധ്യക്ഷയായി. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. സി കെ ഷാജിബ് ചടങ്ങിൽ മുഖ്യാതിഥിയായി. അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.ജയരാജ്, ട്രഷറർ ഡോ. എം. മുഹമ്മദ് ആസിഫ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ,സംഘടനാ ഭാരവാഹികളായ ഡോ. കെ കെ ബേബി, ഡോ. എൻ മോഹനൻ, ഡോ. യു ശ്രീധരൻ, ഡോ. അഖിൽ പ്രേം തുടങ്ങിയവർ പങ്കെടുത്തു. വിവിധ ജില്ലകളിൽനിന്നായി നൂറോളം ഡോക്ടർമാരാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
Related Posts
കലോത്സവ നഗരിയിലേക്ക് പ്രത്യേകം വാഹനങ്ങൾ
പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം നടക്കുന്ന നഗരിയിലേക്ക് പ്രത്യേകം വാഹനങ്ങൾ സർവീസ് നടത്തുന്നു. ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് വാഹനങ്ങൾ ഒരുക്കിയത്. കലോത്സവ നഗരിയിലേക്ക് സർവീസ് നടത്തുന്ന…
കേരളോത്സവം: കലാ മത്സരങ്ങള്‍ ഫെബ്രുവരി ഏഴ് മുതൽ
കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ പാലേരി വടക്കുമ്പാട് എച്ച്.എസ്.എസില്‍ നടക്കും.…
മൈലാഞ്ചി മൊഞ്ച് തീർത്ത് മെഹന്തി ഫെസ്റ്റ്
കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതി നേതൃത്വത്തില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാൾ അങ്കണത്തില്‍ നടന്ന പരിപാടി കാനത്തില്‍ ജമീല…

