പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം നടക്കുന്ന നഗരിയിലേക്ക് പ്രത്യേകം വാഹനങ്ങൾ സർവീസ് നടത്തുന്നു. ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് വാഹനങ്ങൾ ഒരുക്കിയത്. കലോത്സവ നഗരിയിലേക്ക് സർവീസ് നടത്തുന്ന വാഹനങ്ങളിൽ ലോഗോ പതിച്ച പതാകകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം പി കെ രാഗേഷ് നിർവ്വഹിച്ചു. സി പി എ അസീസ്, കല്ലൂർ മുഹമ്മദലി, സി എം സജു , സത്യൻ കടിയങ്ങാട്, തറമ്മൽ രാഗേഷ്, എം ടി മുനീർ , കെ കെ മുഹമ്മദലി, കെ പി സമീർ, ബഷീർ, ഇബ്രാഹിം കല്ലൂർ, ചന്ദ്രൻ കുണ്ടുംകര, സി പി സി ബാബു, രാജീവൻ പൈതോത്ത്, അഖിൽ , സി എം ബാബു, ഉബീഷ് , പി ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു.
കലോത്സവ നഗരിയിലേക്ക് പ്രത്യേകം വാഹനങ്ങൾ

