വിവാഹപൂര്‍വ കൗൺസലിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ കൗൺസലിംഗ് കോഴ്‌സ് നടത്തുന്നതിന് സര്‍ക്കാര്‍/എയിഡഡ്/ അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല് ജമാഅത്തുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ ഡിസംബര്‍ നാലിന് അഞ്ച് മണിക്കകം ലഭ്യമാക്കണം. ഫോണ്‍: 0495-2724610, 9446643499, 9447881853.