സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരളയുടെ സഹകരണത്തോടെ വെസ്റ്റ്ഹില്ലിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പട്ടികജാതി വിഭാഗക്കാരായ ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കും. പ്രായപരിധി: 18-37. ജാതി, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 25ന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04952370379.