എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം
കോഴിക്കോട്: പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍-എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരായ പ്ലസ് വണ്ണിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവരും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവരുമായ സ്റ്റേറ്റ് സിലബസുകാര്‍ക്കും എ 2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച സി.ബി.എസ്.ഇക്കാര്‍ക്കും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് നേടിയ ഐ.സി.എസ്.ഇക്കാര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കോച്ചിങ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ധനസഹായമായി 10,000 രൂപ വീതം രണ്ട് വര്‍ഷത്തേക്ക് ഈ പദ്ധതി പ്രകാരം അനുവദിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി ആറ് ലക്ഷം), പഠിക്കുന്ന സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത്/ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ ഓഫീസില്‍നിന്ന് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രവും എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവയും സഹിതം സെപ്റ്റംബര്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2370379.