വിദ്യാഭ്യാസ വാർത്തകൾ

പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകള്‍: രജിസ്‌ട്രേഷന്‍ 31 വരെ

പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി. പത്താംതരം തുല്യതക്ക് 1,950 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 2,600 രൂപയുമാണ് ഫീസ്. എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഏഴാം ക്ലാസ് വിജയിച്ച, 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരത്തിനും പത്താം ക്ലാസ് വിജയിച്ച് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതക്കും ചേരാം. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളിലാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് ക്ലാസ് നടക്കുക. വിശദവിവരങ്ങള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ പ്രേരക്മാരില്‍നിന്നും ലഭിക്കും. ഫോണ്‍: 0495 2370053, 8281175355. വെബ്‌സൈറ്റ്: http://www.literacymissionkerala.org.

സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ്

കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ ബി.എസ്.സി സുവോളജി, ഫിസിക്‌സ്, ബി എ ഇകണോമിക്‌സ്, എം.എ ഇകണോമിക്‌സ്, എം.എസ്.സി സുവോളജി, എം കോം കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 25ന് ഉച്ചക്ക് 12ന് മുമ്പ് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9188900234

മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ പരിശീലനം നല്‍കും. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

വനിത ഐ.ടി.ഐയില്‍ സീറ്റൊഴിവ്

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 25ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2373976.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000