വിദ്യാഭ്യാസ വാർത്തകൾ

വിദ്യാഭ്യാസാനുകൂല്യം: അപേക്ഷാ തീയതി നീട്ടി

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ആറ് ലക്ഷം വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിന് സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു. വിശദ വിവരങ്ങള്‍ www.egrantz.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2377786.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട്: വളയം ഗവ. ഐ.ടി.ഐയില്‍ എസ്.സി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് നടക്കും. യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04962461263, 9446014805.

സീറ്റൊഴിവ്

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് എന്നീ
കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.