വിദ്യാഭ്യാസ വാർത്തകൾ
ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ മാറ്റി
കോഴിക്കോട്: ഗവ. മോഡല്‍ എച്ച്.എസ്.എസ്, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് എന്നീ സെന്ററുകളില്‍ നാളെ (ഓഗസ്റ്റ് 2) നടത്താനിരുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ കനത്ത മഴയെ തുടര്‍ന്ന് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷൻ
കോഴിക്കോട്: മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുകളിലേക്ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 8 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 0495 2373976, 9447637765.
എം.ടെക് കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ സിഗ്‌നല്‍ പ്രോസസിങ്, എനര്‍ജി സിസ്റ്റംസ് അനാലിസിസ് ആന്‍ഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ് ഡിസൈന്‍, സ്ട്രക്ച്വറല്‍ എന്‍ജിനീയറിങ് എന്നീ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് അഞ്ചിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് മുമ്പ് കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.
പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട്: മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 4, 5, 6, 7 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം എത്തണം. ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9400127797.