ഫിദ ഫാത്തിമയും ആയിശ ഹുദയും ഇനി സ്നേഹവീട്ടിൽ

കോഴിക്കോട്: വർഷങ്ങളായി വാടക വീടുകളിൽ മാറിമാറി കഴിഞ്ഞ രോഗികളായ വിദ്യാർഥി സഹോദരങ്ങൾക്ക് സ്നേഹവീടൊരുക്കി എസ്.എസ്.കെ അർബൻ സൗത്ത് റിസോഴ്‌സ് സെൻ്റർ. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ഫിദ ഫാത്തിമക്കും മീഞ്ചന്ത ഗവ. ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ആയിശ ഹുദക്കുമാണ് സ്വപ്ന ഭവനമൊരുങ്ങിയത്. പ്രത്യേക സമിതിയുണ്ടാക്കി വിദ്യാലയങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരിൽനിന്ന് ധനസമാഹരണം നടത്തിയാണ് റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ വീട് നിർമിച്ചത്.

ഒളവണ്ണ കയറ്റിയിൽ ഒരുക്കിയ വീടിന്റെ താക്കോൽദാനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ നിർവഹിച്ചു. ഭവന നിർമാണ സമിതി ചെയർമാൻ ദിവാകരൻ അധ്യക്ഷനായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലിൻ, സ്ഥിരം സമിതി അധ്യക്ഷരായ കവിത, വിജയൻ, വാർഡ് അംഗം നമ്പിടി നാരായണൻ, എസ്.എസ്.കെ കോഴിക്കോട് ഡി.പി.സി നിസ്സാർ ചേലേരി, യു ആർ സി സൗത്ത് ബി.പി.സി വി പ്രവീൺ കുമാർ, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക ആശ സിന്ധു, സ്പെഷ്യൽ എഡ്യൂക്കേറ്റർ എം ശ്രീകല, നിർമല, ബാവുക്ക, ബൈജു എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000