വോട്ടെണ്ണല്‍ കേന്ദ്രം കലക്ടര്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: വടകര, കുറ്റ്യാടി, നാദാപുരം നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ വടകര മടപ്പള്ളി കോളേജില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശനം നടത്തി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥരില്‍നിന്ന് കലക്ടര്‍ ‍ചോദിച്ചറിയുകയും കേന്ദ്രത്തിൽ ഒരുക്കേണ്ട ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങൾ നൽകുകയും ചെയ്തു.  ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കുമുള്ള പ്രവേശന കവാടം, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാള്‍ സൗകര്യം, പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ഹാളിലെ സൗകര്യം, പാര്‍ക്കിങ് സൗകര്യം, റിഫ്രഷ്‌മെന്റ് സൗകര്യം എന്നിവ കലക്ടര്‍ വിലയിരുത്തി.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം ഒരുക്കേണ്ട സുരക്ഷ ‍ സംബന്ധിച്ച് റൂറല്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. റൂറല്‍ എസ്.പി ടി ഫറാഷ്, വടകര തഹസില്‍ദാര്‍ കെ സുബൈര്‍, ആര്‍.ഡി.ഒ കെ അജീഷ്, കുറ്റ്യാടി മണ്ഡലം വരണാധികാരി എ സുരേന്ദ്രന്‍, നാദാപുരം മണ്ഡലം വരണാധികാരി കെ.സി മനോജ്, ഉപവരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, പൊലീസ് മേധാവികള്‍ എന്നിവര്‍ അനുഗമിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000