വോട്ടെണ്ണല്‍ കേന്ദ്രം കലക്ടര്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം എജ്യൂക്കേഷണല്‍ കോംപ്ലക്‌സ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥരില്‍നിന്ന് കലക്ടര്‍ ചോദിച്ചറിയുകയും കേന്ദ്രത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കുമുള്ള പ്രവേശന കവാടം, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാള്‍, പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ഹാള്‍, കണ്‍ട്രോള്‍ റൂം എന്നിവയിലെ സൗകര്യങ്ങള്‍, പാര്‍ക്കിങ്, റിഫ്രഷ്മെന്റ് ക്രമീകരണങ്ങള്‍ എന്നിവ കലക്ടര്‍ വിലയിരുത്തി. പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ബാലുശ്ശേരി, ബേപ്പൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് വെള്ളിമാടുകുന്ന് ജെ.ഡി.ടി. 

സബ് കലക്ടര്‍ എസ് ഗൗതം രാജ്, സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫ്, ഡി.സി.പി പദം സിങ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, വിവിധ മണ്ഡലം വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *