ഓണാഘോഷം: വിളംബര ജാഥ സംഘടിപ്പിച്ചു
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ബീച്ചിലെ മെയിന്‍ സ്റ്റേജ് വരെയായിരുന്നു വിളംബരജാഥ.
അഡ്വ. കെ ജയന്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. സുപിന്, സുബൈര്‍, ജനപ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഹരിതകര്‍മസേന, കലാ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.
വിവിധ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, കായിക പ്രകടനങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു വിളംബര ജാഥ.