ഓണാഘോഷം: വിളംബര ജാഥ 23ന്
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായ വിളംബര ജാഥ ഓഗസ്റ്റ് 23ന് വൈകീട്ട് മൂന്നിന് ആരംഭിക്കും. കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ബീച്ചിലെ മെയിന്‍ സ്റ്റേജ് വരെയാണ് വിളംബരജാഥ.
ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഹരിതകര്‍മസേന, മാധ്യമ പ്രവര്‍ത്തകര്‍, കലാ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങള്‍, നൃത്തനൃത്യങ്ങള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയാകും വിളംബര ജാഥ.