കോഴിക്കോട്: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ ഭാഗമായി ഹൈസ്കൂള്‍ – ഹയര്‍സെക്കൻഡറി വിദ്യാര്‍ത്ഥികള്‍, കോളേജ് (ബിരുദ – ബിരുദാനന്തര) വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളിലായി പ്രാഥമിക മത്സരങ്ങളും നിയമസഭാ മന്ദിരത്തില്‍ ഫൈനല്‍ മത്സരങ്ങളും സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കായുളള പ്രാഥമിക – ഫൈനല്‍ മത്സരങ്ങള്‍ നിയമസഭാ മന്ദിരത്തിലാണ് നടക്കുക. ഒരു സ്കൂള്‍ – കോളേജില്‍ നിന്നും പരമാവധി രണ്ടു വീതം ടീമുകള്‍ക്ക് പങ്കെടുക്കാം. കോഴിക്കോട് മേഖലാ (വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍) പ്രാഥമിക മത്സരം ഡിസംബര്‍ മൂന്നിന് കോഴിക്കോട് കാരപ്പറമ്പ് ജിഎച്ച്എസ്എസ്സില്‍ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബര്‍ 26. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.klibf.niyamasabha.org സന്ദര്‍ശിക്കുക.
Related Posts
സംസ്ഥാന കേരളോത്സവം: എൻട്രി പാസ് വിതരണം ഇന്നുമുതൽ
കോഴിക്കോട്: തിരുവനന്തപുരത്ത് മാർച്ച് 16, 17, 18 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന കേരളോത്സവുമായി ബന്ധപ്പെട്ട് മത്സരാർത്ഥികളുടെ എൻട്രി പാസ് വിതരണം ചെയ്യുന്നതിനായി കോഴിക്കോട് സിവിൽ സ്റ്റേഷൻ ബി…
ചിത്രാഞ്ജലി നഴ്സറി കലോത്സവം തുടങ്ങി
കോഴിക്കോട്: 37-ാമത് അഖില കേരള ചിത്രാഞ്ജലി നഴ്സറി കലോത്സവം ലക്ഷിത സൻ ചെതി ഉദ്ഘാടനം ചെയ്തു. 700 ഓളം കുരുന്നുകളാണ് രണ്ടുദിവസമായി ജൂബിലി ഹാളിൽ(പി.വി.ജി നഗർ)നടക്കുന്ന കലോത്സവത്തിൽ…
ചലച്ചിത്രോത്സവം: 8 ന് തിരിതെളിയും
ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം നാളെ നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കൈരളി ശ്രീ, കോർണേഷൻ തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന…

