ചിത്രാഞ്ജലി നഴ്സറി കലോത്സവം തുടങ്ങി

കോഴിക്കോട്: 37-ാമത് അഖില കേരള  ചിത്രാഞ്ജലി നഴ്സറി കലോത്സവം  ലക്ഷിത സൻ ചെതി ഉദ്ഘാടനം ചെയ്തു. 700 ഓളം കുരുന്നുകളാണ് രണ്ടുദിവസമായി ജൂബിലി ഹാളിൽ(പി.വി.ജി നഗർ)നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.

ഡോ. മിലി മോണി മുഖ്യാതിഥിയായി. പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചിത്രാഞ്ജലി പ്രസിഡൻ്റ് കെ എ നൗഷാദ് സ്വാഗതവും ട്രഷറർ ടി സി ബസന്ത്‌ നന്ദിയും പറഞ്ഞു.

കാലിക്കറ്റ് പ്രസ് ക്ലബ്ബ്  പ്രസിഡന്റ് എം ഫിറോസ് ഖാൻ,  അജീഷ്, ഡോ. കെ എസ് ചന്ദ്രകാന്ത്, മാനുവൽ ആന്റണി, അഡ്വ. എം രാജൻ എന്നിവർ സംസാരിച്ചു.

വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന  സമാപന സമ്മേളനത്തിൽ  പി വി ചന്ദ്രൻ അധ്യക്ഷത വഹിക്കും. കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *