സംസ്ഥാന കേരളോത്സവം: എൻട്രി പാസ് വിതരണം ഇന്നുമുതൽ



കോഴിക്കോട്: തിരുവനന്തപുരത്ത്  മാർച്ച് 16, 17, 18 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന കേരളോത്സവുമായി ബന്ധപ്പെട്ട് മത്സരാർത്ഥികളുടെ എൻട്രി പാസ് വിതരണം ചെയ്യുന്നതിനായി കോഴിക്കോട് സിവിൽ സ്റ്റേഷൻ ബി ബ്ലോക്ക് ആറാം നിലയിലെ  കോഴിക്കോട് ജില്ലാ യുവജന കേന്ദ്രം  മാർച്ച് എട്ട്, ഒൻപത്,  10 തീയതികളിൽ തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു.  ജില്ലാ കേരളോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മത്സരാർത്ഥികൾ പ്രസ്തുത ദിവസങ്ങളിൽ ജില്ലാ ഓഫീസിലെത്തി സീൽ പതിച്ച എൻട്രി പാസ് കൈപ്പറ്റണം.  എൻട്രി പാസ് ഉള്ളവരെ മാത്രമേ സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. ഫോൺ : 0495-2373371.

Leave a Reply

Your email address will not be published. Required fields are marked *