സെൻസസ് പരിശീലന തീയതിയിൽ മാറ്റം
കോഴിക്കോട്: 2027-ലെ സെൻസസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് താലൂക്കിന് കീഴിൽ ജൂൺ 8 മുതൽ 10 വരെ നടത്താനിരുന്ന പരിശീലന തീയതിയിൽ മാറ്റം. ജൂൺ എട്ടിന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ക്ലാസുകൾ ജൂൺ 13 ലേക്ക് മാറ്റി. ജൂൺ 8-ന് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുന്ന പ്രത്യേക ഡ്യൂട്ടി ഉള്ളതിനാൽ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് മാറ്റം. പരിശീലന കേന്ദ്രങ്ങളിൽ മാറ്റമില്ല. 9, 10 തീയതികളിലെ പരിശീലനങ്ങൾ നേരത്തെ തീരുമാനിച്ചത് പ്രകാരം നടക്കും. കോഴിക്കോട് താലൂക്ക് പരിധിയിൽ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സൂപ്പർവൈസർമാരും, എന്യൂമറേറ്റർമാരും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ചാർജ്ജ് സെൻസസ് ഓഫീസർ കൂടിയായ തഹസിൽദാർ അറിയിച്ചു.