ആകാശവാണി ആർട്ടിസ്റ്റുമാരുടെ സംഗമം

കോഴിക്കോട്: ആകാശവാണി ലിസനേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഗുധാം ആൻ്റിക് ആൻ്റ് ആർട്ട് കഫേയിൽ ആകാശവാണി ആർട്ടിസ്റ്റുമാരുടെയും നാടക- നാടൻപാട്ട് – ഗസൽ കലാകാരന്മാരുടെയും സംഗമം സംഘടിപ്പിച്ചു. വിവിധ കാലഘട്ടങ്ങളിലെ റേഡിയോകളുടെ പ്രദർശനം മുൻ സീനിയർ അനൗൺസർ ആർ കനകാംബരൻ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് എം ഫിറോസ് ഖാൻ റേഡിയോ സന്ദേശം അവതരിപ്പിച്ചു. നഗരത്തിലെ പഴയകാല റേഡിയോ ഡീലർമാരായ റേഡിയോ വേൾഡ് അബൂബക്കർ, വോയ്സ് ഓഫ് കേരള സലിം , റേഡിയോ ശേഖരങ്ങളുടെ ഉടമ റേഡിയോ കോയ, ബഷീർ  ബഡയക്കണ്ടി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

സമാപന സമ്മേളനം ആകാശവാണി മുൻ അസി. സ്റ്റേഷൻ ഡയറക്ടർ ടി വി അശ്വതി ഉദ്ഘാടനം ചെയ്തു. സീരിയൽ താരം നിഷാ മാത്യു, ഡോ. കെ കുഞ്ഞാലി, ടി പി എം ഹാഷിർ അലി, ആർ ജയന്ത് കുമാർ, പ്രകാശ് കരുമല, വിജയൻ ആലപ്രത്ത്, ചന്ദ്രഹാസൻ കെ കെ, അൻഷാദ് ഗുരുവായൂർ,   ശ്രീവല്ലി ഗണേഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *