കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ‘പോക്കറ്റ് മണി’ സംഭാവന ചെയ്ത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌വ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍. കുട്ടികൾ സംഭാവനയായി നല്‍കിയ 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ലഷ്‌വ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഫൗണ്ടര്‍ ഡയറക്ടര്‍ കെ എസ് ഭവ്യ ലക്ഷ്മി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് കൈമാറി.
കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൃത്തപഠനം നടത്തുന്ന നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് വയനാടിന്റെ പുനര്‍നിര്‍മിതിക്കായി തങ്ങള്‍ക്കാവും വിധം പങ്കുകാരായത്.
‘പോക്കറ്റ് മണി’ സംഭാവന ചെയ്ത് നൃത്ത വിദ്യാര്‍ഥികള്‍

