ഡാറ്റ എന്‍ട്രി ഓപറേറ്റർ

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ 179 ദിവസത്തേക്ക് ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 26ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ഡിഗ്രി/പ്രീഡിഗ്രി/പ്ലസ്ടു, ഡി.സി.എ/പി.ജി.ഡി.സി.എ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. 
അപേക്ഷയും ഫോട്ടോ പതിച്ച ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ജനനതീയതിയും പ്രായവും തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം രാവിലെ 10ന് മുമ്പ് എത്തണം. ഫോണ്‍: 0495 -2721998.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനത്തിന് ജൂണ്‍ 30ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ബി കോം, പി.ജി.ഡി.സി.എ. പ്രായപരിധി: 25-50. വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

Leave a Reply

Your email address will not be published. Required fields are marked *