കോഴിക്കോട്: പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളര്‍ഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡിഎന്‍ടി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന സ്കൂളില്‍നിന്ന് ഡാറ്റാ എന്‍ട്രി നടത്തണം. അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.egrantz.kerala.gov.in, www.bcdd.kerala.gov.in.

