മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി: റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം


കോഴിക്കോട്: എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മാർച്ച് മൂന്നിന് നടക്കുന്ന റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള  മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഫെബ്രുവരി 24 ന് പകൽ മൂന്നിന് കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരുമെന്ന്  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, അറിയിച്ചു.  ജില്ലയിലെ ഓരോ റസിഡന്റ്‌സ് അസോസിയേഷനിൽ നിന്ന് രണ്ടുപേർ വീതം പങ്കെടുക്കണം. ഫോൺ: 0495-2371916, 2371799.

Leave a Reply

Your email address will not be published. Required fields are marked *