കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിനു കീഴിൽ മായനാട് പ്രവർത്തിക്കുന്ന ഭിന്നശേഷിയുള്ളവർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുളളവർക്കായി വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു. 40 ശതമാനത്തിൽ കുറയാത്ത അസ്ഥി/കേൾവി/സംസാര പരിമിതിയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായ പരിധി 30 വയസ്സ്. പ്രവേശനം ആഗ്രഹിക്കുന്നവർ സ്വയം തയ്യാറാക്കിയ അപേക്ഷ (ഫോൺ നമ്പർ സഹിതം) ജനുവരി 15നു മുൻപ് സൂപ്പർവൈസർ, ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് – 673 008 എന്ന വിലാസത്തിലോ vtckkd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. ഫോൺ: 0495-2351403

