വിവരാവകാശ കമീഷന്‍ സിറ്റിങ്: 17 പരാതികള്‍ തീര്‍പ്പാക്കി

കോഴിക്കോട് : വിവരാവകാശം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും അവ പിടിച്ചുവാങ്ങേണ്ടതല്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചാല്‍ ഓഫീസില്‍ വന്ന് ഫയല്‍ പരിശോധിച്ച് രേഖകളുടെ പകര്‍പ്പെടുക്കാമെന്ന് മറുപടി നല്‍കുന്നത് ഉചിതമല്ല. ലഭ്യമായ വിവരങ്ങള്‍ തപാല്‍/ഇ-മെയില്‍ വഴി അപേക്ഷകന് വേഗത്തില്‍ അയച്ചുനല്‍കണം. വിവരം നല്‍കാനുള്ള പരമാവധി സമയമാണ് 30 ദിവസം. ഒരു പൊതു അധികാരിക്ക് പ്രാപ്യമാവുന്ന സ്വകാര്യ മേഖലയിലെ വിവരവും ലഭ്യമാക്കേണ്ടതാണ്. ഉദ്യോഗസ്ഥരും അപേക്ഷകരും വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പെരുമാറണമെന്നും കമീഷണര്‍ പറഞ്ഞു.

നിശ്ചിത സമയത്തിനുള്ളില്‍ വിവരം ലഭ്യമാക്കാത്ത വിവിധ ഓഫീസുകളിലെ വിവരാവകാശ ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കമീഷന്‍ തീരുമാനിച്ചു. സിറ്റിങ്ങില്‍ 17 പരാതികള്‍ തീര്‍പ്പാക്കി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000