കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അഭിമുഖം 15 ന്

കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ  കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക്  കോളേജില്‍ 2024-2025  അദ്ധ്യയന വര്‍ഷം  കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം  നടത്തുന്നു. ജൂലൈ 15  ന്  കാലത്ത് 10 മണിയ്ക്കാണ് ഇന്റര്‍വ്യു. ഫസ്റ്റ് ക്ലാസ്സ് പിജിഡിസിഎ/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ് അടിസ്ഥാന യോഗ്യത. നിശ്ചിത  യോഗ്യത  പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ  ഇന്റര്‍വ്യുവിനു പരിഗണിക്കുകയുള്ളു.  എല്ലാ  സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും കോപ്പികളും സഹിതം  അന്നേ ദിവസം  എത്തണം. ഫോണ്‍:  8547005079.

Leave a Reply

Your email address will not be published. Required fields are marked *