മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 30 മുതല്‍
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളകളിലൊന്നുമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ പണ്ട്രണ്ടാം പതിപ്പ് ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും. കോഴിക്കോട് ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക. കേരള വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംഘാടക സമിതി യോഗം ജൂണ്‍ ഒന്നിന് വൈകീട്ട് മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.